റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം

കോലഞ്ചേരി : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ വരിക്കോലിയില്‍ റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശി വി.ആര്‍ ഗിരീഷ്, മീമ്പാറ സ്വദേശി എബി പോള്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ അപകടകരമായ കുഴികളില്‍ വീണിട്ടുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണ്. നിലവില്‍ അപകടമുണ്ടായ വരിക്കോലിയില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും ഒട്ടനവധി പ്രധിഷേധങ്ങള്‍ നടത്തിയിരുന്നു.

 

Back to top button
error: Content is protected !!