ആഡംബര നികുതി വർദ്ധനവ് അശാസ്ത്രിയം:റേസ്

ആലുവ: ആലുവ മുതൽ തൃപ്പൂണിത്തുറ എസ് ൻ ജങ്ഷൻ വരെയുള്ള മെട്രോ ലൈനിനു ഇരുവശത്തായി 1കിലോമീറ്റർ പരിധിയിലുള്ള വീടുകൾക്ക് ആഡംബര നികുതി 50% വർധിപ്പിക്കുവാനുള്ള തീരുമാനത്തിൽനിന്നും കേരള സർക്കാർ പിൻ തിരിയണമെന്ന് റെസിഡൻസ് അപെക്സ് കൌൺസിൽ എറണാകുളം (RACE ) ജില്ലാ കമ്മറ്റി യോഗം അവശ്യപ്പെട്ടു.  അശാസ്ത്രീയവും നീതീകരിക്കാൻ കഴിയാത്തതുമായ നടപടികളിലേക്കാണ് കേരള സർക്കാർ നീങ്ങുന്നത്.കോവിഡ് മഹാമാരിമൂലം സാമ്പത്തികമായി തകർന്നുനിൽക്കുന്ന ജനങ്ങളുടെ മേൽ ഇത്തരം തീരുമാനം ദോഷകരമായി ബാധിക്കുമെന്നതിനാൽ പ്രസ്തുത തീരുമാനവുമായി മുന്നോട്ടു പോകരുതെന്ന് റേസ് ജില്ലാ കമ്മറ്റി റവന്യൂമന്ത്രിക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ കെ അബ്‌ദുൾ നാസർ അധ്യക്ഷതവഹിച്ച യോഗത്തിൽ റാക് സംസ്ഥാന പ്രസിഡന്റ്  :ഹാഷിം പറക്കാടൻ, ജില്ലാ ജനറൽ  :ജയ്മോൻ ജോസഫ്, വർക്കിങ് പ്രസിഡന്റ്  കെ എം ഹുസൈൻ, ട്രഷറർ  ജോസ് പോൾ വിതയത്തിൽ, ഭാരവാഹികളായ കെ പി ജോർജ്, മൻസൂർ, , കെ കെ അഷറഫ്, അബ്‌ദുൾ ജെലീൽ,കെരീം ഏട്ടാടാൻ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്  കവിതാ ഹരികുമാർ, ജനറൽ സെക്രട്ടറി,  രെജി സുധി, ട്രഷറർ  ഐഷ ഹബീബ് തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!