ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ പുനഃക്രമീകരിച്ച നിയന്ത്രണങ്ങൾ

 

കാക്കനാട് :ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പുനഃക്രമീകരിച്ചു.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 ശതമാനം വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. ജൂലൈ 21 നു നടന്ന അവലോകന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി എയിൽ ഉൾപ്പെടും. 25 തദ്ദേശ സ്ഥാപനങ്ങൾ ബി കാറ്റഗറിയിലാണ്. സി കാറ്റഗറിയിലുള്ളത് 37 സ്ഥാപനങ്ങളാണ്. ബാക്കിയുള്ള 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡി കാറ്റഗറിയിൽ ഉൾപ്പെടും. ടി.പി.ആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജൂലൈ 23 ന് പ്രത്യേക മാസ് ടെസ്റ്റ് കാമ്പയിൻ ആരോഗ്യ വകുപ്പി
ൻ്റെ നേതൃത്വത്തിൽ നടത്തും. ദിനംപ്രതി നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. ജൂലൈ 24, 25 തീയതികളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും.

*ഓരോ വിഭാഗത്തിലും ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ *

കാറ്റഗറി ഡി

നായരമ്പലം ,ചേരാനല്ലൂർ ,കറുകുറ്റി, പൈങ്ങോട്ടൂർ, മഞ്ഞപ്ര ,ആവോലി, മൂക്കന്നൂർ, മരട് ,കോട്ടുവള്ളി ,വാളകം, എടത്തല, വാരപ്പെട്ടി ,തുറവൂർ, ചെങ്ങമനാട്, പുത്തൻവേലിക്കര, ഞാറക്കൽ ,രായമംഗലം ,ശ്രീമൂലനഗരം ,വടക്കേക്കര, പാറക്കടവ്, കോട്ടപ്പടി, കുമ്പളം, കീരംപാറ, മലയാറ്റൂർ ‘,നീലേശ്വരം, ആയവന, കല്ലൂർക്കാട്, കുട്ടമ്പുഴ, ചേന്നമംഗലം.

കാറ്റഗറി സി

എളങ്കുന്നപ്പുഴ, കുന്നുകര ,പായിപ്ര, പല്ലാരിമംഗലം,തൃപ്പൂണിത്തറ, ചെല്ലാനം, പെരുമ്പാവൂർ, ആരക്കുഴ, മൂവാറ്റുപുഴ ,കൂവപ്പടി ,വാഴക്കുളം, കളമശ്ശേരി ,ഉദയംപേരൂർ ,കരുമാല്ലൂർ, കവളങ്ങാട് ,കോതമംഗലം, നെടുമ്പാശ്ശേരി, ചൂർണ്ണിക്കര, കാലടി, ചോറ്റാനിക്കര, മുടക്കുഴ ,കാഞ്ഞൂർ, തിരുവാണിയൂർ ,ഒക്കൽ നോർത്ത്, പറവൂർ ,അങ്കമാലി, കുമ്പളങ്ങി, അശമന്നൂർ ,മുളന്തുരുത്തി, ആലങ്ങാട്, തൃക്കാക്കര, കടമക്കുടി, പള്ളിപ്പുറം, വേങ്ങൂർ, മഴുവന്നൂർ,കടുങ്ങല്ലൂർ, പിണ്ടിമന.

കാറ്റഗറി ബി

കൊച്ചിൻ, എഴിക്കര,നെല്ലിക്കുഴി, കുന്നത്തുനാട്, കീഴ്മാട്, കിഴക്കമ്പലം, ഇലഞ്ഞി, ആലുവ ,ചിറ്റാറ്റുകര, മണീട്, എടവനക്കാട്, ഏലൂർ, കൂത്താട്ടുകുളം, രാമമംഗലം, മഞ്ഞല്ലൂർ, വെങ്ങോല, ഐക്കരനാട്, കുഴുപ്പിള്ളി, പാലക്കുഴ, പിറവം, തിരുമാറാടി ,വരാപ്പുഴ, മുളവുകാട്, എടക്കാട്ടുവയൽ, വടവുകോട്-പുത്തൻകുരിശ്.

കാറ്റഗറി എ

പോത്താനിക്കാട്, അയ്യമ്പുഴ, ആമ്പല്ലൂർ, പാമ്പാക്കുട, മാറാടി, പൂതൃക്ക.

*ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ *

ചിറ്റാത്തുകര പഞ്ചായത്തിലെ വാർഡ് 16 ലെ കണ്ണത്തുംപാടം, അംഗനവാടി, കാക്കനാട്ട്, ഏഴിക്കര പഞ്ചായത്തിലെ വാർഡ് ഏഴ് ,12 മുഴുവൻ പ്രദേശങ്ങളും വാർഡ് രണ്ടിലെ മച്ചായത്ത് പ്രദേശവും , കാലടി പഞ്ചായത്തിലെ വാർഡ് 16 ലെ കുറ്റിലക്കാട്ടുകര, വാർഡ് 10 ലെ മസ്ജിദ് മോസ്ക് പ്രദേശം, കുഴുപ്പിള്ളി പഞ്ചായത്തിലെ വാർഡ് അഞ്ച് മുഴുവനായും, മണീട് പഞ്ചായത്തിലെ വാർഡ് 11 ലെ വാഞ്ചീമുകൾ കോളനി, മഞ്ഞള്ളൂർ പഞ്ചായത്തിലെ വാർഡ് 13 ചക്കിപ്പാറ പ്രദേശം, പെരിങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ് 8 ,9 മുഴുവനായും ,പാറക്കടവ് പഞ്ചായത്തിലെ വാർഡ് 4 മുഴുവനായും പിണ്ടിമന പഞ്ചായത്തിലെ വാർഡ് 10 മുഴുവനായും വാർഡ് 11 ലെ പള്ളിക്കവല, പുത്തൻവേലിക്കര പഞ്ചായത്തിലെ വാർഡ് 6 മോറത്തോട് കോളനി, വാർഡ് 15 എബനസേർ റോഡ്, തിരുമാറാടി പഞ്ചായത്തിലെ വാർഡ് 13 മുറ്റത്തു കുന്നേൽ കോളനി, വാർഡ് 1 ,വാർഡ് ആറ് സെൻ്റ് ജോൺസ് റോഡ്, വാർഡ് 9 നടുക്കര കാരോട്ട് പ്രദേശം, ഉദയംപേരൂർ പഞ്ചായത്തിലെ വാർഡ് 14 ചാലിയത്ത് റോഡ്, വാർഡ് 18 തട്ടുപുരയ്ക്കൽ വീടും പരിസര പ്രദേശങ്ങളും വടക്കേക്കര പഞ്ചായത്തിലെ വാർഡ് 14 പാലിയതുരുത്ത് , വാർഡ് 16 മുഴുവനും

Back to top button
error: Content is protected !!