റേഷന്‍ വിതരണം അവതാളത്തില്‍: പായിപ്രയില്‍ യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി

മൂവാറ്റുപുഴ : ഇ-പോസ് മെഷീന്‍ സെര്‍വര്‍ തകരാറുകാരണം അവതാളത്തിലായ റേഷന്‍ വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പായിപ്ര 2-ാം വാര്‍ഡ് യൂത്ത് ലീഗ് കമ്മിറ്റി റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പായിപ്ര സ്‌കൂള്‍ ജംഗ്ഷനു സമീപമുള്ള റേഷന്‍ കടക്ക് മുന്നില്‍ നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ് സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് അര്‍ഷദ് അധ്യക്ഷത വഹിച്ചു. അലി പായിപ്ര മുഖ്യ പ്രഭാഷണം നടത്തി. അദിനാന്‍ അബൂബക്കര്‍, ഇ പി അബൂബക്കര്‍, ഹനീഫ കുന്നുമ്മേ കുടിയില്‍ മക്കര്‍ ഹാജി, ജമാല്‍ പൂവത്തുംചുവട്ടില്‍, ജബ്ബാര്‍ മയ്യുണ്ണി, മൈതീന്‍ ഇടശ്ശേരികൂടി, ജമാല്‍ ആലപ്പുറം, നാസര്‍ കുളക്കാടന്‍ കുഴിയില്‍, അഷ്‌റഫ് ഓലിക്കല്‍, ജബ്ബാര്‍ കുളക്കാടന്‍ കുഴിയില്‍, അഷ്‌കര്‍, നവാസ് പേണ്ടാണം, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!