റിപ്പബ്ലിക്ക് ദിനാഘോഷം; വനിത ഒഫീസർമാർക്ക് അംഗികാരം, 108 പേരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിത ഒഫീസര്‍മാര്‍ക്ക് അംഗീകാരം നല്‍കി. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്‍മാരെയാണ് പരിഗണിച്ചത്. സേനാ യൂണിറ്റുകളെ നയിക്കാന്‍ ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാര്‍ എത്തുന്നത്. പുരുഷന്മാരുടെ തുല്ല്യ അവസരം നല്‍കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്റ് കമ്മീഷന്‍ പദവി നല്‍കിയിരുന്നു. ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്റ് കമ്മീഷന്‍ പദവി നല്‍കാനാണ് തിരുമാനം . ഇതിന് മുന്നോടിയായാണ് 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തിയത്.

 

 

Back to top button
error: Content is protected !!