കൂത്താട്ടുകുളത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ ആരംഭിച്ചു

കൂത്താട്ടുകുളം: നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളുടെ തകരാര്‍ പരിഹരിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐറിസ് കന്പനിയുടെ ടെക്‌നിക്കല്‍ ടീം എത്തി നിലവിലെ ട്രാഫിക് സിഗ്‌നല്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പരിശോധിച്ചു. പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ലൈറ്റുകള്‍ കെഎസ്ഇബി ലൈനിലേക്ക് മാറ്റിയ ശേഷമാണ് പരിശോധനകള്‍ നടത്തിയത്. നിലവിലെ ട്രാഫിക് ലൈറ്റുകള്‍ക്ക് പുറമെ ഇടറോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കാണും വിധം കൂടുതല്‍ ലൈറ്റുകള്‍ ഇവിടെ സ്ഥാപിക്കും. ഇതോടൊപ്പം തന്നെ മാര്‍ക്കറ്റ് റോഡും എംസി റോഡും ചേരുന്ന ഭാഗത്തെ താത്കാലിക ബസ് സ്റ്റോപ്പ് ഇവിടെനിന്ന് മാറ്റും. സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പോലീസിന്റെയും നഗരസഭാ അധികൃതരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍. ഒരാഴ്ചയ്ക്കകം ലൈറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. മീഡിയ കവല ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചതിനാല്‍ ഈ ഭാഗത്തും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!