ബ്രഹ്‌മപുരത്തെ തീ അണയും മുന്‍പേ കളക്ടര്‍ക്ക് സ്ഥലം മാറ്റം; രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി

കൊച്ചി: ഐ.എ.എസ് തലത്തില്‍ അഴിച്ചുപണി. 4 ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടര്‍ ഡോ.രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടറാകും. വയനാട് കളക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും, തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും സ്ഥലം മാറ്റി. വി.ആര്‍ കൃഷ്ണതേജയാണ് പുതിയ തൃശ്ശൂര്‍ കളക്ടര്‍. എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം.

 

Back to top button
error: Content is protected !!