തൃക്കളത്തൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍. ശ്യാംദാസ് നിര്‍വ്വഹിച്ചു. തൃക്കളത്തൂര്‍ ശ്രീരാമവിലാസം എന്‍എസ്എസ് കരയോഗവും തൃക്കളത്തൂര്‍ എന്‍എസ്എസ് കരയോഗവും സംയുക്തമായാണ് ഓഡിറ്റോറിയം നവീകരിച്ച് നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പി.വി. രാജീവ് അധ്യക്ഷനായി. വായന മാസാചരണത്തിന്റെ ഭാഗമായി തൃക്കളത്തൂര്‍ ശ്രീരാമവിലാസം എന്‍എസ്എസ് കരയോഗം സമാഹരിച്ച 250ല്‍പരം പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി.

കരയോഗം പ്രസിഡന്‍് രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി ജിതേന്ദ്രന്‍, താലൂക്ക് യൂണിയന്‍ മെമ്പര്‍ രാമകൃഷ്ണമാരാര്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിന് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റ്റി. ആര്‍ അനിതകുമാരി, സ്‌കൂള്‍ എംപിറ്റിഎ ചെയര്‍പേഴ്സന്‍ മാലിനി സജി, എസ്എസ്ജി കണ്‍വീനര്‍ ഹരിദാസ്, മുതിര്‍ന്ന കരയോഗാംഗം മുരളീധരന്‍ നായര്‍, അധ്യാപിക നീതു അശോകന്‍,അധ്യാപകന്‍ എസ്. ഗോപകുമാര്‍, സ്റ്റാഫ് സെക്രട്ടറി അനിത എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കരയോഗം ഭാരവാഹികളും, രക്ഷകര്‍ത്താക്കളും കരയോഗാംഗങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Back to top button
error: Content is protected !!