നടന്‍ ഇന്നസെന്റ് അനുസ്മരണം നടത്തി കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ റീഡിംഗ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറി

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോസ്‌മോപൊളിറ്റന്‍ റീഡിംഗ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്‍ ഇന്നസെന്റ് അനുസ്മരണം നടത്തി. ലൈബ്രറിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംവിധായകന്‍ റ്റി. ഷാജി നെടുംങ്കല്ലേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷീന സണ്ണി അധ്യക്ഷത വഹിച്ചു.കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ഷൈനി ജയിംസ്, ലൈബ്രറി സെക്രട്ടറി കെ.കെ.ജയേഷ്, സി.പി.എം ഏരിയ കമ്മിറ്റി മെമ്പര്‍ എം.ആര്‍. പ്രഭാകരന്‍, ജോബി ജോസ് ,പി.ആര്‍. പങ്കജാക്ഷി ടീച്ചര്‍, എം.ടി. മാത്യു, പത്മന്‍ കല്ലൂര്‍ക്കാട്, വില്‍സണ്‍ നെടുങ്കല്ലേല്‍ , അജയ് വേണു പെരിങ്ങാശേരി, വിജയന്‍ മരുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!