ആധാറിൽ ആശ്വാസം; സൗജന്യമായി തിരുത്താനുള്ള അവസരം നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോര്‍ട്ടല്‍ വഴി മാത്രമാണ്. ഓഫ്ലൈന്‍ ആയി ആധാര്‍ കേന്ദ്രത്തില്‍ എത്തി പുതുക്കാന്‍ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓണ്‍ലൈന്‍ ആയി തിരുത്താന്‍ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം. പുതുക്കിയ വിവരങ്ങളുടെ തെളിവായി ആവശ്യമായ രേഖകള്‍ വ്യക്തികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ജൂണ്‍ 14 വരെ ആയിരുന്നു സൗജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈന്‍ ഡോക്യുമെന്റ് അപ്ലോഡ് സൗകര്യം യുഐഡിഎഐ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുയുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.

ഓണ്‍ലൈന്‍ വഴി പുതുക്കാന്‍…

https://myaadhaar.uidai.gov.in/ലോഗിന്‍ ചെയ്യുക

‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയും. വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക. സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക

 

Back to top button
error: Content is protected !!