റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു

എറണാകുളം: ജില്ലാ റീജിയണല്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍പേഴ്സനും ജില്ലാ കളക്ടറുമായ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം, മൂവാറ്റുപുഴ ആര്‍.ടി.ഒ പരിധിയിലെ സ്റ്റേജ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുന:ക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു. പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 16 അപേക്ഷകളാണ് അതോറിറ്റിക്ക് മുന്‍പാകെ എത്തിയത്. ആലുവ- വടക്കുംപുറം റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിന് നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 140 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം വരുന്നതിന് അനുസരിച്ചായിരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗങ്ങളായ ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷ്ണര്‍ ഷാജി മാധവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.എം ഷബീര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!