അയല്‍പക്കംകോതമംഗലം

കുപ്പി വരയുടെ ലോകത്ത് വിസ്മയം തീർത്തു റെജി മാഷ്…

ഏബിൾ. സി. അലക്സ്‌

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ പ്രൊഫ. റെജി ജോസഫ് പുതിയകാലത്തിന്റെ ട്രെൻഡ് ആയ കുപ്പി വരയുടെ തിരക്കിലാണ്. ബോട്ടിൽ ആർട്ടിൽ ഇദ്ദേഹം ഒരു വിസ്മയം തന്നെ തീർക്കുകയാണ് ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ. ഇപ്പോൾ റെജി മാഷിന്റെ മനസ് നിറയെ ചായങ്ങൾ ആണ്. ആ മനസ് നിറയുമ്പോൾ തന്റെ സ്വപ്‌നങ്ങൾ കൂടി ചേർത്ത് വെച്ച് അതു കുപ്പിയിലേക്ക് പകരും. അങ്ങനെ തന്റെ നിറമുള്ള സ്വപ്‌നങ്ങൾ അനവധി, അനവധി അദ്ദേഹം കുപ്പിയിലേക്ക് പകർന്നു കഴിഞ്ഞു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചിട്ട് 6 വർഷം പിന്നിട്ടെങ്കിലും കൊറോണ കാലത്തെ വിരസത അകറ്റാൻ റെജി മാഷ് ആശ്രയിച്ചത് വർണങ്ങളെയും കുപ്പികളെയും ആണ്. ഓരോ കുപ്പിയിലും തന്റെ ബ്രഷ് കൊണ്ട് തലോടി ഇദ്ദേഹം വിരിയിക്കുന്നത് തന്റെ കലാ വൈഭവമാണ്. ഉപയോഗശൂന്യമായ കുപ്പികളിൽ ആണ് മനോഹരങ്ങളായ ബഹുവർണ്ണ ചിത്രങ്ങൾ ഒരുക്കുന്നത്. അക്രിലിക് പെയിന്റും, മോൾഡിങ് പേസ്റ്റും ഉപയോഗിച്ച്കൊണ്ടാണ് വർണ്ണങ്ങൾ തീർക്കുന്നത്.ഒരു കുപ്പിയിൽ ചിത്രം വരയ്ക്കാൻ ഒരു ദിവസമെങ്കിലും വേണ്ടി വരുമെന്ന് മാഷിന്റെ സാക്ഷ്യം.പ്രകൃതിക്ക് ദോഷം വരുത്തുന്ന കുപ്പികൾ അലങ്കാര വസ്തുവാക്കി മാറ്റുകയാണിദ്ദേഹം. ഇപ്പോൾ മാഷിന്റെ സ്വികരണാ മുറിയും, കിടപ്പുമുറിയും, അടുക്കളയും എല്ലാം ബഹുവർണ്ണ കുപ്പികളാൽ നിറഞ്ഞിരിക്കുന്നു.മാർ ബേസിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ തിരക്കിൽ നിന്ന് അവധി കിട്ടുമ്പോൾ ഭർത്താവിനെ സഹായിക്കാനും, പ്രോത്സാഹിപ്പിക്കാനും ഭാര്യയായ ഷൈബി ടീച്ചറും, ഡോക്ടറായ ഏക മകൾ സോണിയയും, മകളുടെ ഭർത്താവായ ഡോ. ഫ്രഡിയും കൂടെ കൂടും…..

Back to top button
error: Content is protected !!
Close