ലോക റെക്കോർഡിന്റെ നെറുകയിൽ റെജി ജോസഫ് …. 30 സെക്കൻഡിൽ 63 നക്കിൾ പുഷ് അപ്പ് നേട്ടവുമായി കോതമംഗലം സ്വദേശി. ….

 

കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ് കോതമംഗലം കുറ്റിലിഞ്ഞി ഓലിക്കൽ റെജി ജോസഫ് സ്വന്തമാക്കിയത്. തൃശൂരിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഐടി ഡിവിഷൻ മാനേജർ ആണ് റെജി. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലെ വേൾഡ് റെക്കോർഡ് ഓഫ് എക്സലൻസ് എന്ന വിഭാഗത്തിനു കീഴിലാണ് റെജി പുരസ്കാരത്തിനർഹനായത്. 30 സെക്കൻഡിൽ 63 നക്കിൾ പുഷ് അപ്പുകൾ ചെയ്തു. 30 സെക്കൻഡിൽ 62 പുഷ് അപ്പുകൾ എന്ന നിലവിലെ റെക്കോഡാണ് റെജി ഭേദിച്ചത്. തിളക്കമാർന്ന നേട്ടം കൈവരിച്ച റെജിയെ ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എം ഡി ജോയ് ആലുക്ക അഭിനന്ദിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ആയ ആൻസി പോൾ ആണ് റെജിയുടെ ഭാര്യ. വിദ്യാർത്ഥികളായ എൽദോസ്, ജോസഫ് എന്നിവർ മക്കളാണ്…

Back to top button
error: Content is protected !!