ഉപഭോക്തൃ കോടതി ഉത്തരവിലൂടെ ന ഷ്ടപരിഹാരവും ബാങ്ക് നിഷേധിച്ച സബ്‌സിഡി ആനുകൂല്യവും ലഭിച്ചു

വാഴക്കുളം: ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരവും ബാങ്ക് നിഷേധിച്ച സബ്സിഡി ആനുകൂല്യവും തിരികെ ലഭിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജ് റിട്ട. പ്രൊഫ. കാവന വെട്ടുകല്ലുംപുറത്ത് ജോര്‍ജ് ജസ്റ്റിനാണ് വാഴക്കുളത്തെ ഒരു ബാങ്ക് ശാഖയില്‍നിന്ന് 23,790 രൂപയുടെ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ദിവസം തിരികെ ലഭിച്ചത്.

കാര്‍ഷിക വായ്പയ്ക്കായി 2017 ജൂലൈ 26ന് ജോര്‍ജ് ജസ്റ്റിന്‍ ബാങ്കുമായി കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം 27 നാണ് അദ്ദേഹം വായ്പാതുക കൈപ്പറ്റിയത്. ഒരു വര്‍ഷ കാലാവധി പരിഗണിച്ച് 2018 ജൂലൈ 27ന് മുതലും പലിശയും തിരികെ അടച്ചു.എന്നാല്‍ ജൂലൈ 25ന് വായ്പയുടെ കാലാവധി പൂര്‍ത്തിയായതായി അറിയിച്ച ബാങ്ക് സബ്സിഡി ആനുകൂല്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. പലിശ നിരക്കിലും ഇതോടെ വ ര്‍ധനയുണ്ടായി. വായ്പ അനുവദിച്ച തീരുമാനത്തിന്റെയും കരാറിന്റെയും തിരിച്ചടവ് സംബന്ധിച്ചും പകര്‍പ്പുകള്‍ നല്‍കിയില്ലെന്ന ആരോപണവുമായി പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കരാറിലേര്‍പ്പെട്ട തീയതിയാണ് പരിഗണിക്കുന്നതെന്ന ബാങ്കിന്റെ വാദത്തിനെതിരേ തുക കൈപ്പറ്റിയ തീയതിയാണ് വായ്പാ കാലാവധിക്കായി പരിഗണിക്കേണ്ടതെന്ന റിസര്‍വ് ബാങ്ക് ഉത്തരവ് ചൂണ്ടിക്കാണിക്കപ്പെടുകയായിരുന്നു.

2,60,000 രൂപയുടെ കാര്‍ഷിക വായ്പയ്ക്ക് പലിശ ഇനത്തില്‍ കൂടുതലായി വാങ്ങിയ 7790 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവ് ഇനത്തില്‍ 6000 രൂപയും ഉള്‍പ്പെടെ ഹര്‍ജിക്കാരന് 23,790 രൂപ നല്‍കാ ായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം ഈ തുക ബാങ്ക് ഇദ്ദേഹത്തിന് തിരികെ നല്‍കി. ഹര്‍ജിക്കാരനായി അഭിഭാഷകന്‍ ടോം ജോസാണ് അനുകൂലവിധി നേടിയെടുത്തത്.

 

Back to top button
error: Content is protected !!