ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ വായനാ വാരാഘോഷങ്ങൾക്ക് തുടക്കമായി .

 

 

മൂവാറ്റുപുഴ :വായനാ ദിനമായ ജൂൺ 19-ന് , വായനാ വാരാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ . എഴുത്തുകാരനും വാഗ്മിയുമായ ഫാ.വിനീത് സി എം ഐ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ ഡിവീന അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിംഗിൽ അധ്യാപിക ബെസ്റ്റി നോബി സ്വാഗതവും,ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ ആശംസ അർപ്പിക്കുകയും ചെയ്തു.ഓൺലൈനായി നടത്തപ്പെടുന്ന വാരാഘോഷത്തിൽ ഓരോ ദിവസവും വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് കുട്ടികൾക്ക് വേണ്ടി ക്രമീകരിച്ചിട്ടുള്ളത്. കവിതയുടെ ദൃശ്യാവിഷ്കാരം, കഥയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വാർത്ത വായന, പോസ്റ്റർ നിർമ്മാണം, വായിച്ച പുസ്തകം പരിചയപ്പെടുത്തൽ തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും പ്രോഗ്രാമുകൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂർ ,ഡയറ്റ് പ്രിൻസിപ്പൽ ശ്രീകുമാരി ടി,വാർഡ് മെമ്പർ ദീപ്തി സണ്ണി , എം പിടിഎ പ്രസിഡന്റ് റോസ്മേരി ജെയിംസ് , എന്നിവർ ആശംസകൾ അർപ്പിക്കും. പിടിഎ പ്രസിഡന്റ് ജോസൺ കെ മാത്യു അധ്യക്ഷത വഹിക്കുന്ന ഓൺലൈൻ സമാപന സമ്മേളനം, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഉദ്ഘാടനം ചെയ്യും.

Back to top button
error: Content is protected !!