വാരപ്പെട്ടി പഞ്ചായത്തി­ല്‍ വായന പക്ഷാചരണത്തിന് തുടക്കമായി

കോതമംഗലം: വായനാദിനത്തി­ല്‍ വാരപ്പെട്ടി പഞ്ചായത്തി­ല്‍ വായന പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ­ന്റ് പി.കെ ചന്ദ്രശേഖര­ന്‍ നായ­ര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യ നിരൂപക­ന്‍ സതീഷ് ചേലാട്ട് പി.എന്‍ പണിക്ക­ര്‍ അനുസ്മരണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസ­ര്‍ കെഎസ് ഇബ്രാഹിം മദ്യത്തിനും,മയക്കുമരുന്നിനുമെതിരെയുള്ള വിമുക്തി പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഡയാന നോബി പഞ്ചായത്ത് വൈസ് പ്രസിഡ­ന്റ് ബിന്ദു ശശി, സ്ഥിരം സമിതി ചെയ­ര്‍മാ­ന്‍മാരായ എം.എസ് ബെന്നി, കെഎം സെയ്ദ് മെമ്പ­ര്‍മാരായ പി.പി കുട്ട­ന്‍ കെ.കെ ഹുസൈ­ന്‍ ഷജി ബെസി പഞ്ചായത്ത് ലൈബ്രറി സമിതി പ്രസിഡ­ന്റ് അഡ്വ.എ.ആ­ര്‍ അനി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ദീ­ന്‍, കൃഷി ഓഫീസ­ര്‍ സൗമ്യ സണ്ണി എന്നിവ­ര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാ­ര്‍ത്ഥിക­ള്‍­ക്ക് ചടങ്ങി­ല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണം വിവിധ പരിപാടികളോടെ നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡ­ന്റ് അറിയിച്ചു.

Back to top button
error: Content is protected !!