വായന പക്ഷാചരണം: മാവുടി ഫ്രണ്ട്‌സ് ലൈബ്രറിയില്‍ പുസ്തക ചര്‍ച്ച നടത്തി

കവളങ്ങാട്: വായന പക്ഷാചരണത്തോടനുബന്ധിച്ച് മാവുടി ഫ്രണ്ട്‌സ് ലൈബ്രറിയില്‍ പുസ്തക ചര്‍ച്ച നടത്തി. കൃഷി ഓഫീസര്‍ ബോസ് മത്തായി ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗവ. വൊക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചരിത്ര പുസ്തകം സംബന്ധിച്ചായിരുന്നു പുസ്തക ചര്‍ച്ച. വായനശാല പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എന്‍ സുകുമാരന്‍, കെ.എ യൂസഫ്, ഷൗക്കത്ത് അലി, ഫരീദ് അംജദ്, കെ.കെ മുഹമ്മദ്, ലൈബ്രേറിയന്‍ സുറുമി സനൂപ് എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ ലൈബ്രറിയിലേക്ക് വിവിധ ആളുകള്‍ നല്‍കിയ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

Back to top button
error: Content is protected !!