കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായന മാസാചരണത്തിന് തുടക്കം

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും, കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും, കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍, സംഘടിപ്പിച്ച വായന മാസാചരണം, കോതമംഗലം മജിസ്‌ട്രേറ്റും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റിയുടെ ചെയര്‍മാനുമായ ഹരിദാസന്‍ ഇ.എന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലൈബ്രറികള്‍ക്കുള്ള പുസ്തകവിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മേഖല പ്രസിഡന്റ് പി.എ സോമനും, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ അധ്യാപിക ടിഷു ജോസഫ് രചിച്ച ഇട്ടൂലി പുസ്തകത്തിന്റെ പ്രകാശനം വാര്‍ഡ് കൗണ്‍സിലര്‍ കെ. വി തോമസും നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. റിനി മരിയ പ്രകാശനം ചെയ്ത പുസ്തകം പരിചയപ്പെടുത്തി.

കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാംപോള്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണ സന്ദേശവും, കെജെയു മേഖല ട്രഷറര്‍ കെ.എ സൈനുദ്ദീന്‍ വായനദിന സന്ദേശവും നല്‍കി. കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെജെയു സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍ ആമുഖപ്രസംഗം നടത്തി. കെജെയു മേഖല വൈസ് പ്രസിഡന്റ് യൂസഫ് പല്ലാരിമംഗലം അദ്ദേഹത്തിന്റെ സ്വന്തം രചനകളായ ലൈബ്രറി പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു.

പ്രവര്‍ത്തനരംഗത്തെ മികവുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ സാം പോള്‍ സി, സി. റിനി മരിയ, ബിന്ദു വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സോണി മാത്യു പാമ്പയ്ക്കല്‍, ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സിനി അനില്‍കുമാര്‍, കെജെയു ജില്ലാ കമ്മിറ്റി അംഗം പി.സി പ്രകാശ്, മേഖല വൈസ് പ്രസിഡന്റ് അയിരൂര്‍ ശശീന്ദ്രന്‍, മേഖല വൈസ് പ്രസിഡന്റ് യൂസഫ് പല്ലാരിമംഗലം, മേഖല എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജു കുട്ടമ്പുഴ, മാര്‍ ബേസില്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്,കെജെയു മേഖല സെക്രട്ടറി ദീപു ശാന്താറാം, അധ്യാപിക ടിഷു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!