ആനിക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ വായനദിനാചരണം

വാഴക്കുളം: ആനിക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ വായനദിനാചരണം സംഘടിപ്പിച്ചു. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ജോയെല്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വിശാലമായ ലോകത്തേക്കു തുറക്കുന്ന ഓരോരോ വാതിലുകളാണ് ഓരോ പുസ്തകവുമെന്ന് ജോയെല്‍ പറഞ്ഞു. സ്‌കൂള്‍ പ്രധാനാധ്യാപിക പ്രീമ മാത്യു വിദ്യാര്‍ത്ഥികള്‍ക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൈയെഴുത്തു മാസികയുടെ പ്രകാശനം പിടിഎ പ്രസിഡന്റ് ജോമോന്‍ ജോസഫ് നിര്‍വഹിച്ചു. വായനാദിന റാലിയും, പി.എന്‍ പണിക്കര്‍ അനുസ്മരണം, വായനാ ഗാനം, വായനശാല ഉദ്ഘാടനം തുടങ്ങിയവയും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍മാരായ ബിജി ചെറിയാന്‍,കെ.എസ് അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!