പിണ്ടിമന ഗവ യു.പി സ്‌കൂളില്‍ വായനാദിനാചരണം

കോതമംഗലം: പിണ്ടിമന ഗവ യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അക്ഷരദീപം തെളിയിച്ച് എച്ച്എം ലിജി വി പോള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ചേലാട് പബ്ലിക് ലൈബ്രറി സന്ദര്‍ശിക്കുകയും, അംഗത്വം എടുക്കുകയും ചെയ്തു. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അമ്മ വായന, കാവ്യകേളി, ക്വിസ്, വായന മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം, ഡിജിറ്റല്‍ വായന തുടങ്ങിയവ നടത്തപ്പെടും. അധ്യാപകരായ രശ്മി ബി, ഷിജി ഡേവിഡ്, ദീപന്‍ വാസു, ദിവ്യമോള്‍ എ.കെ, വിനിത ചന്ദ്രന്‍, ദിവ്യ വിജയന്‍, വിനിത പി.വി, അബിത, രമ്യ, അനു ജോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!