ഈസ്റ്റ് മാറാടി ജി.ജി.വി.എച്ച്.എസ് എസിൽ വായന ദിനാഘോഷം

 

മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി ജി.ജി.വി.എച്ച്.എസ് എസിൽ വായന ദിനാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു .വായനാദിനാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് നിർവഹിച്ചു. തുടർന്ന് അദ്ദേഹം കഥയും കവിതകളുമായി കുട്ടികളെ രസിപ്പിക്കുകയും വായനയുടെ മഹത്വം ഓർമ്മപ്പെടുത്തുകയും ചെയ്തു. കവിയും ഗാനരചയിതാവും നാടകകൃത്തും പ്രഭാഷകനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വി സി വായനാദിന സന്ദേശം നൽകി. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻറി അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജിഷ ജിജോ ആശംസകൾ നേർന്നു. പത്താം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ മഹേഷ് എം. വായനാ ദിന പ്രതിജ്ഞ ചൊല്ലി. അഭിമാ ഷിബു,പി എൻ പണിക്കർ അനുസ്മരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ സിപി സ്വാഗതവും,അധ്യാപിക ഗ്രേസി നന്ദിയും പറഞ്ഞു. മദർ പി ടി എ ചെയർപേഴ്സൺ സിനിജ സനൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു.

Back to top button
error: Content is protected !!