രണ്ടാറിൽ കർഷക സംഘത്തിന്റെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: രണ്ടാർ ഇ.എം.എസ്. വായനശാല ജംഗ്ഷനിൽ നടന്ന കർഷക സംഘത്തിന്റെ മെമ്പർഷിപ് ക്യാമ്പയിൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്ത് എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കർഷക സംഘം മേഖല സെക്രട്ടറി സഖാവ് പി.ബി. അജിത്കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഐ.എം. രണ്ടാർ ഈസ്റ്റ്‌ ബ്രാഞ്ച്, സെന്റർ ബ്രാഞ്ച് പരിധിയിലെ അഞ്ഞൂറോളം വീടുകളിൽ പച്ചക്കറി തൈകൾ വിതരണം നടത്തി. ബ്രാഞ്ച് സെക്രട്ടറിമാരായ ബിനുമോൻ മണിയൻകുളം, സി.എസ്. നിസ്സാർ, എം.ബി. മനോജ്‌, കർഷക സംഘം യൂണിറ്റ് സെക്രട്ടറി വി.എ. സന്തോഷ്‌കുമാർ, എം.എസ്. സുരേഷ്, എ.എം. ഹമീദ്, ടി.എം. അനീഷ്, ശറഫുദ്ധീൻ കരിക്കനാക്കുടി, പി.ബി. സുരേഷ്, അനു എം.ഇ., ബി.എൻ. ശശി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!