കേരളത്തില്‍ ഗുണ്ടാ – ലഹരി മാഫിയകളുടെ വിളയാട്ടം: രമേശ് ചെന്നിത്തല

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഗുണ്ടകളും ലഹരി മാഫിയകളും ചേര്‍ന്നാണ് ഭരണം നടത്തുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരി മാഫിയക്കെതിരെ നിവേദനം നല്‍കിയ തോട്ടഞ്ചേരിയിലെ അമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച’ ആശങ്കപ്പെടുന്ന അമ്മ മനസ്’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് ചെയ്താലും സംരക്ഷിക്കുവാന്‍ സിപിഎം നേതാക്കള്‍ ഉണ്ടെന്ന ധൈര്യമാണ് ഇത്തരം ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്നത്. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ മാഫിയ സംഘങ്ങള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ പോലീസിനെ തങ്ങളുടെ അടിമകളാക്കി മാറ്റി. കഴിഞ്ഞ 8 വര്‍ഷമായി സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വാഴ വകുപ്പ് ആയി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി എല്‍ദോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, ആശ ജിമ്മി, പി.പി എല്‍ദോസ്, സാബു ജോണ്‍, സുഭാഷ് കടയ്‌ക്കോട്, കെ.ജി രാധാകൃഷ്ണന്‍, അലക്‌സി സ്‌കറിയ, ബിന്ദു ഗോപി, സിന്ധു ബെന്നി, രജിത പി, സാറാമ്മ ജോണ്‍, ബിന്ദു ജയന്‍, ജോയ്‌സ് മേരി ആന്റണി, രമ രാമകൃഷ്ണന്‍, മേഴ്‌സി ജോര്‍ജ്, അജി സാജു, ഷോബി അനില്‍, ജെയിംസ് എന്‍ ജോഷി, അമൃതദത്തന്‍, റാണി റെജി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!