വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി .ആര്‍ അശോകന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

കോലഞ്ചേരി:വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി .ആര്‍ അശോകന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അനു അച്ചു നിര്‍വ്വഹിച്ചു. ബ്ലോക്ക് മെംബര്‍ ഷൈജ റെജി അധ്യക്ഷത വഹിച്ചു .പൂതൃക്ക പഞ്ചായത്ത് പ്രിസിഡന്റ് ടി.പി. വര്‍ഗീസ് ,ബ്ലോക്ക് മെംബര്‍മാരായ ബേബി വര്‍ഗീസ് ,ഓമന നന്ദകുമാര്‍ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജ്യോതികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!