വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണം

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്ന് മുതല്‍ 32 വരെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും രാവിലെ 6മുതല്‍ എട്ട് വരെ രാമായണ പാരായണം, കര്‍ക്കിടകം 15 വരെ വൈകിട്ട് ദീപാരാധനക്ക് ശേഷം ഔഷധ കഞ്ഞി വിതരണം. കര്‍ക്കിടകം 16 (ജൂലായ് 31) ന് രാവിലെ ആറ് മുതല്‍ ഔഷധ സേവ, കര്‍ക്കിടകം 19 (ആഗസ്ത് 3) ന് ക്ഷേത്രക്കടവില്‍ കര്‍ക്കിടക വാവുബലി എന്നിവയുണ്ടാകും. ജൂലായ് 19നുള്ള നാലമ്പല ദര്‍ശനത്തില്‍ പങ്ക്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

 

Back to top button
error: Content is protected !!