രാമമംഗലം ഹൈസ്‌കൂളിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു.

 

രാമമംഗലം:രാമമംഗലം ഹൈസ്‌കൂളിൽ ഓണ്ലൈൻ പഠനത്തിന് കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥി സംഘടന.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓണ്ലൈൻ പഠനം സാധ്യമാക്കുന്നതിനാണ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഇടപെടൽ.രാമമംഗലം ഹൈസ്‌കൂളിന്റെ കരുതലും കാവലും പരിപാടിയുടെ ഭാഗമായിട്ടാണ് സ്മാർട് ഫോണുകൾ നൽകിയത്.സ്‌കൂൾ മാനേജർ കെ എസ് രാമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ജോർജ്കുട്ടി പോൾ പാടത്തു പരിപാടി ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് കെ എൻ മധു,പി ടി എ പ്രസിഡന്റ് ടി എം തോമസ്,ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, സംഘടന ഭാരവാഹികളായ പി പി രവീന്ദ്രൻ,ജോയി വര്ഗീസ്,എം സി കുര്യാക്കോസ്‌,അനൂബ് ജോൺ എന്നിവർ പ്രസംഗിച്ചു.രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോണുകളുടെ വിതരണം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ജോർജ്കുട്ടി പാടത്തിൽ നിന്നും ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ ഏറ്റു വാങ്ങുന്നു.

Back to top button
error: Content is protected !!