രാമമംഗലം ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ശനിയാഴ്ച

രാമമംഗലം:  രാമമംഗലം ഹൈസ്‌കൂളിന്റെ എഴുപത്തിനാലാമത് വാര്‍ഷികവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ശനിയാഴ്ച. അധ്യാപക രക്ഷാകര്‍തൃ യോഗവും ,സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ മണിപി കൃഷ്ണന്‍, അധ്യാപിക മോളി മാത്യു എന്നിവരുടെ യാത്രയയപ്പും ഇതോടനുബന്ധിച്ച് നടത്തപ്പെടും. പിറവം എംഎല്‍എ അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. പെരും തൃക്കോവില്‍ ദേവസ്വം പ്രസിഡന്റ് കെ.എന്‍ മധു അധ്യക്ഷനാകും. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ യേശുദാസ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ഏലിയാസ്, പിടിഎ പ്രസിഡന്റ്് റ്റി.എം തോമസ്,സ്‌കൂള്‍ മാനേജര്‍ അജിത് കുമാര്‍ കെ.എന്‍ ,അധ്യാപകരായ എം.എന്‍ പ്രസീദ സിന്ധു പീറ്റര്‍ ,പ്രിയ എം. വി ,സ്‌കൂള്‍ ലീഡര്‍ അനഘ മധു തുടങ്ങിയവര്‍പങ്കെടുക്കും.

Back to top button
error: Content is protected !!