രാമമംഗലം ഹൈസ്‌കൂളിലെ എസ്.പി.സി പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി

രാമമംഗലം: രാമമംഗലം ഹൈസ്‌കൂളിലെ എസ്.പി.സി പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി. അനൂപ് ജേക്കബ് എംഎല്‍എ പാസ്സിങ്ങ് ഔട്ട് പരേഡില്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവ സമൂഹം വളര്‍ന്നു വരേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സ്‌കൂളിലെ ലഹരി വിരുദ്ധ പരിപാടി സെല്‍ഫി കോര്‍ണര്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവ തലമുറ നാടിന് അനിവാര്യമാണ് എന്ന് ഡിവൈഎസ്പി പറഞ്ഞു. 44 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് സ്‌ക്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂര്‍ പതാക ഉയര്‍ത്തി. രാമമംഗലം സബ് ഇന്‍സ്‌പെക്ടര്‍ രെഞ്ചു മോള്‍ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ ദിയ റെജി, പരേഡ് കമാന്‍ഡറായ അഞ്ചന സന്തോഷ്, അണ്ടര്‍ കമാന്‍ഡറായ ദേവദേവന് എന്‍.ആര്‍ ശ്രീലക്ഷ്മി ടി.ബി എന്നിവര്‍ പ്ലാട്ടൂണ്‍ ലീഡര്‍ മാരുമായി പരേഡ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് സമ്മാനദാനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍,പിറ്റിഎ പ്രസിഡന്റ് ടി.എം തോമസ്,മോളി മാത്യൂ, കെ എന്‍ മധു,ജോര്‍ജ് കുട്ടി പോള്‍,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരായാ അനൂബ് ജോണ്‍,സ്മിത കെ വിജയന്‍, അജീഷ് എന്‍ എ,ലത വി ആര്‍, ഷൈജി ഗ ജേക്കബ് എന്നിവര്‍പ്രസംഗിച്ചു

Back to top button
error: Content is protected !!