രാമമംഗലം പഞ്ചായത്തിലെ വളവട്ടക്കുഴി- തൃക്കേപ്പാടം റോഡ് ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: രാമമംഗലം പഞ്ചായത്തിലെ വളവട്ടക്കുഴി- തൃക്കേപ്പാടം റോഡ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സ്മിത എൽദോസ് അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനികുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ 4-ാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ മെറ്റീരിയൽ വർക്കിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപക്ക് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി മാറ്റാൻ ഉപയോഗപ്പെടുത്തി. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നിരവധിയായ നടപ്പാതകളും, റോഡുകളും, ലീഡിംഗ് ചാനലുകളും ഇതിനോടകം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുവാനായി.

Back to top button
error: Content is protected !!