രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്കളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

രാമമംഗലം: രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്കളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. പുത്തന്‍കുരിശ് ഡിവൈഎസ്പി വിജയന്‍ ടി.ബി മുഖ്യാതിഥിയായി പരേഡ് അഭിവാദ്യം സ്വീകരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥി അക്ഷയ് സുനില്‍ പരേഡില്‍ വിശിഷ്ടാതിഥിയായി. രാമമംഗലം പെരുംത്രിക്കോവില്‍ ദേവസ്വം പ്രസിഡന്റ് കെ.എന്‍ മധു പതാക ഉയര്‍ത്തി. ഇന്‍പെക്ടര്‍ ഓഫ് പോലീസ് രജേഷ്‌കുമാര്‍ വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് സമ്മാന ദാനം നടത്തി. പരേഡ് കമാണ്ടര്‍ ആല്‍വിന്‍ കെ.എസ്, അണ്ടര്‍ കമാണ്ടര്‍ മാത്യൂ യോഹന്‍, പ്ലട്ടൂണ്‍ ലീഡര്‍മാരായ വിവേക് ബാബുരാജ്, ബിയാ സാബു എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി.പരിശീലകരായ അജിഷ് എന്‍ എ,ലത വി.ആര്‍ എന്നിവര്‍ക്ക് യോഗത്തില്‍ പുരസ്‌കാരവും നല്‍കി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ഏലിയാസ്, ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍, ടി.എം തോമസ്, രെഞ്ചുമോള്‍ സി.ആര്‍, ജയകുമാര്‍, ജോര്‍ജ് കുട്ടി പോള്‍, അനൂബ് ജോണ്‍, സ്മിത കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!