രാമമംഗലം ഹൈസ്ക്കൂളിന് ഹൈടെക് മന്ദിരം നിർമിച്ചു നൽകി പൂർവ വിദ്യാർത്ഥി സഹോദരങ്ങൾ

രാമമംഗലം: പൊതു വിദ്യാഭ്യാസ രംഗത്തു തന്നെ വലിയ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്‌കൂൾ.

പൊതുവിദ്യാഭ്യാസ രംഗത്തു ഉദാത്ത മാതൃക തീർത്തിരിക്കുകയാണ് 2 പൂർവ വിദ്യാർത്ഥി സഹോദരങ്ങൾ.രാമമംഗലം ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീമതി.കുമാരി ഷിബുലാലും സഹോദരൻ പെരികിലത് പി ഡി ജോയിയും കുമാരിയുടെ ഭർത്താവും ഇൻഫോസിസ് മുൻ സിഇഒ യും സഹ സ്ഥാപകനുമായ ശ്രി എസ് ഡി ഷിബുലാൽ എന്നിവർ ചേർന്നാണ് രണ്ടര കോടി രൂപ മുടക്കി ബഹുനില ഹൈടെക് മന്ദിരം നിർമിച്ചു നല്കിയത്. വെർച്വൽ മീറ്റിംഗിലൂടെയാണ് കുമാരിയും ഷിബുലാലും സ്‌കൂൾ മന്ദിരം നാടിന് സമർപ്പിച്ചത്.പി ഡി ജോയി താക്കോൽ ദാനവും ശിലാ ഫലക അനാച്ഛാദനവും നിർവഹിച്ചു. ഇൻസ്‌പെക്ടർ ജനറൽ ശ്രീ.പി വിജയൻ ഐ പി എസ് മുഖ്യ സന്ദേശം നൽകി.ദേവസ്വം മാനേജർ ഡോ.കെ എൻ സുബ്രഹ്മണ്യൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് എം എൽ എ, സുമിത് സുരേന്ദ്രൻ, പഞ്ചായത്തു പ്രസിഡന്റ് കെ എ മിനികുമാരി, വൈസ് പ്രസിഡന്റ് പി പി സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്തു അംഗം കെ എൻ സുഗതൻ,എ ഡി പി ഐ സന്തോഷ് സി എ, മാനേജർ രഘു കെ എസ്, മെമ്പർ ജെസ്സി രാജു,അനിൽകുമാർ എം ബി,ജോർജ്കുട്ടി പോൾ,ടി എം തോമസ്,മണി പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്ര ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളാണ് ഇത്. 5 മുതൽ 10ആം ക്ലാസ് വരെ അഞ്ഞൂറോളം കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ട്. എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവർത്തിച്ചു വരുന്നു.ആധുനിക സംവിധാനങ്ങളോട് കൂടിയ ലാബ്,കിച്ചൻ എന്നിവ ഉൾപ്പെടുന്നതാണ് വിദ്യാലയം.തങ്ങളുടെ മാതാപിതാക്കൾ ആയ പെരികിലത്തു പി സി ദാനിയേൽ ,മേരി ദാനിയേൽ എന്നിവരുടെ സ്മരണക്കായിട്ടാണ് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിൽ ഈ സഹോദരങ്ങൾ മന്ദിരം നിർമ്മിച്ചു നൽകിയത്.

Back to top button
error: Content is protected !!