നന്മയുടെ സ്നേഹ സാന്ത്വനവുമായി രാമമംഗലം ഹൈ സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്

കോവിഡ് മഹാമാരിയിൽ രോഗബാധിതർക്കു സാന്ത്വനമായി
എറണാകുളം റൂറൽ ജില്ലയിലെ രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. രാമമംഗലം ജനമൈത്രി പോലീസിന്റെയും ഗ്രാമ പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം സ്റ്റുഡന്റ് പോലീസ് വോളന്റിയർ കോർപ്സ്,നന്മ ഡോക്ടർസ്‌ ഹെല്പ് ഡെസ്ക് എന്നിവരുടെ സഹകരണത്തോടെ ആണ് പരിപാടി നടത്തുന്നത്.
രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ രാമമംഗലം, പാമ്പാക്കുട,മറാടി, മണിട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് ആയവർക്ക് സാന്ത്വനമായിട്ടാണ് എസ് പി സി കേഡറ്റുകളും എസ് വി സി കേഡറ്റുകളും രംഗത്തിറങ്ങുന്നത്.രോഗികളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുക, ഗൂഗിൾ മീറ്റ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമുള്ള സൗകര്യം, ….കൗണ്സിലിംഗ് ആവശ്യമുള്ളവർക്ക് പ്രൊഫഷണൽ കൗണ്സിലേഴ്സിൻ്റെ സഹായം,… സംഘർഷം കുറക്കാൻ വിനോദ പരിപാടികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
മിഷൻ ബെറ്റർ ടുമൊറോയുടെ നന്മ ഹെല്പ് ഡെസ്കിലൂടെ കേരളത്തിലെ അതി പ്രശസ്തരായ ഡോക്ടർ മാരുടെ സേവനവും എറണാകുളം റൂറൽ ജില്ലാ എസ് വി സി യുടെ കോവിഡ് വാർ റൂമിലൂടെ വിവിധ ഹെൽപ്പുകളും റൂറൽ ജില്ലാ എസ് പി സി യുടെ നേതൃത്വത്തിൽ പ്രൊഫെഷണൽ കൗൺസിലിംഗ്,കേരള പൊലീസ്/എസ് പി സി കേരളയുടെ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ ലഘുകരിക്കുന്ന ചിരി ഹെല്പ് ഡെസ്ക് തുടങ്ങിയവ എസ് പി സി സാന്ത്വനത്തിലൂടെ ലഭ്യമാക്കും.

Back to top button
error: Content is protected !!