രാമമംഗലം

രാമമംഗലം ഹൈസ്‌കൂള്‍ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച

രാമമംഗലം:രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സൂപ്പര്‍ സീനിയര്‍ കേഡറ്റ്കളുടെ പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച രാവിലെ 9.30ന് നടക്കും. 44 എസ്.പി.സി കേഡറ്റുകളാണ് പരേഡില്‍ പങ്കെടുക്കുന്നത്. ദിയ റെജി പരേഡ് കമാന്‍ഡര്‍ ആയും അഞ്ജന സന്തോഷ് അണ്ടര്‍ കമാന്‍ഡര്‍ ആയും പ്ലറ്റൂണ്‍ കമാന്‍ഡര്‍ മാരായി ദേവദേവന്‍ എന്‍ആര്‍, ശ്രീലക്ഷ്മി ടിബി എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കും. പരേഡിന് പിറവം എംഎല്‍എ അഡ്വ. അനൂപ് ജേക്കബ് അഭിവാദ്യം സ്വീകരിക്കും. ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സെല്‍ഫി കോര്‍ണര്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ എറോബിക്സ് ഡാന്‍സ് സംഘടിപ്പിക്കും.

Back to top button
error: Content is protected !!