*100 ദിനം പിന്നിട്ടു രാമമംഗലം ഹൈസ്കൂൾ എസ് പി സി ഫിറ്റ്നസ് ചാലഞ്ച്*

 

 

*രാമമംഗലം*:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഫിറ്റ്നസ് ചാലഞ്ച് 100 ദിനം പിന്നിടുകയാണ്. സ്കൂളിലെ കേഡറ്റ്കളും ഇവിടുത്തെ അദ്ധ്യാപകരും ആവേശത്തോടെ ആണ് ഓരോ ദിനവും ചാലഞ്ച് ഏറ്റെടുക്കുന്നത് . കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ ക്ലാസ്സ് സമയം പരിമിതി പെടുത്തിയപ്പോൾ കായിക പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാത്തത് മൂലം കുട്ടികളുടെ ഫിറ്റ്നസ് കുറയുന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് ആണ് ഫിറ്റ്നസ് ചാലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ,ഡ്രിൽ ഇൻസ്റ്റ്റെക്ടർ അജേഷ് എൻ എ എന്നിവർ പറഞ്ഞു.

സ്കൂളിലെ കായിക അധ്യാപകൻ ഷൈജി ജേക്കബിൻ്റെ നിർദേശം അനുസരിച്ചാണ് ദൈനംദിന ആക്ടിവിറ്റി കള് നൽകുന്നത്.സ്കൂളിൽ നിന്ന് പാസ്സ് ഔട്ട് ആയി പുറത്ത് പോയ പയനിയർ കേഡറ്റ്കളുടെ സേവനവും പരിപാടിക്ക് ഉപയോഗിക്കുന്നു. സ്റ്റുഡൻ്റ് പോലീസ് വോളൻ്റിയർ കോർപ്സ് കോർഡിനേറ്റർ സോപാന സുതൻ ഓരോ ദിവസത്തേയും കേഡറ്റ്കള് ചെയ്യണ്ട എക്സർസൈസ് ചെയ്തു വീഡിയോ എടുത്ത് അയക്കും.അടുത്ത ദിവസം രാവിലെ 4 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ നിർദേശിക്കുന്ന പ്രവർത്തികൾ കേഡറ്റ്കള് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.

കുട്ടികൾ ഇടുന്ന പോസ്റ്റുകൾ പരിശോധിക്കുവാൻ പ്ലട്ടൂൺ ലീഡർമാർ രംഗത്തുണ്ട്.കുട്ടികൾക്ക് പ്രചോദനം ആയി

ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ്റെ നേതൃത്വത്തിൽ അധ്യാപകരും ആവേശപൂർവം ചാലഞ്ചിൽ പങ്കെടുത്ത് വരുന്നു.എസ് പി സി യുടെ പാഠ്യപദ്ധതി യുടെ ഭാഗമായിട്ട് ഉള്ളതാണ് കായിക ക്ഷമത പരിശീലനം.കായിക ക്ഷമത ഉള്ള യുവ തലമുറ രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യം ആണെന്ന് അതിനു പ്രതികൂല സാഹചര്യത്തിലും നടത്തുന്ന ഇത്തരം പരിപാടികൾ പ്രശംസനീയം ആണെന്ന് എസ് പി സി എറണാകുളം റൂറൽ ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഷാബു പി എസ് പറഞ്ഞു.

Back to top button
error: Content is protected !!