രാമമംഗലം

രാമമംഗലം ഹൈസ്‌കൂളിൽ ചിൽഡ്രൻസ് ഡേ ചലഞ്ച്.

 

മൂവാറ്റുപുഴ: രാമമംഗലം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും വോളന്റിയർ കോർപസിന്റെയും നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ ചലഞ്ച്. ഇതിന്റെ ഭാഗമായി സമ്മാന പൊതികൾ ശേഖരിച്ച് പുല്ലുവഴിയിൽ സ്ഥിതി ചെയ്യുന്ന ചിൽഡ്രൻ ഹോമിൽ സാധനങ്ങൾ വിതരണം ചെയ്യും. പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമുള്ള ഉടുപ്പുകൾ, ബുക്ക്, ബാഗ്, ചെരിപ്പ്, കുട, സോപ്പ്, ചീപ്പ്, ബൂസ്റ്റ്, പാൽപ്പൊടി തുടങ്ങി അരി, റവ, പാചക സാധനങ്ങൾ എന്നിവയും കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് വിതരണം ചെയ്യും. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, എസ്.പി.സി. എറണാകുളം റൂറൽ ജില്ല എ.ഡി. എൻ. ഒ. ഷാബു, പി. എസ്. പ്രദീപ് കുമാർ, എസ്.വി.സി. കോർഡിനേറ്റർ അനൂബ് ജോൺ, സ്മിത കെ. വിജയൻ, കോർ ടീം അംഗങ്ങൾ ആയ ഗോകുൽ കൃഷ്ണ, ആദർശ് രാജു,ആര്യ രാജു, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!
Close