രാമമംഗലം ഗ്രാമ പഞ്ചായത്ത് വിജയോത്സവം നടത്തി.

 

രാമമംഗലം: രാമമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് വാങ്ങിയ കുട്ടികളെയും അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി എൽദോയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഇ പി ഉത്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ് സ്വാഗതം പറഞ്ഞു. സ്റ്റെല്ലാ മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ വി മാത്യു, രാമമംഗലം ഹൈസ്കൂൾ അധ്യാപകൻ അനൂബ് ജോൺ എന്നിവർ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസുകൾ നയിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ അഞ്ജന ജിജോ, ബിജി രാജു എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സിന്ധു വി നന്ദി അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ സ്റ്റീഫൻ പി വി, സണ്ണി ജേക്കബ്, അനീഷ് കെ ജി, സജീവൻ എം യു, മേഘാ സന്തോഷ് , ഷൈജ ജോർജ്ജ്, ആലീസ് ജോർജ്, അശ്വതി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു

Back to top button
error: Content is protected !!