രാമമംഗലം സിഎച്ച്സി മന്ദിരം നാടിന് സമർപ്പിച്ചു

പിറവം > രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി മന്ദിരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ രണ്ട് കോടി രൂപയും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ചെലവഴിച്ച് നിർമിച്ച മന്ദിരം ബഹു.ആരോഗ്യ വകുപ്പ് മന്ത്രി ശ്രിമതി.കെ കെ ശൈലജ ടീച്ചർ ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. ശ്രീ.അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ശ്രീമതി.കുമാരി ഷിബുലാൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ.കെ എൻ സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ശ്രീമതി.ജെസ്സിജോണി, രാമമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ എ മിനികുമാരി, വൈസ് പ്രസിഡന്റ് ശ്രീ. P P സുരേഷ്കുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീമതി ജയ ബിജുമോൻ, ശ്രീ വി സി കുര്യാക്കോസ്, ശ്രീമതി ശ്യാമള ഗോപാലൻ, MPI ഡയറക്ടർ ശ്രീ ഷാജു ജേക്കബ്, DPM ഡോ.മാത്യുസ് നമ്പേലിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീ. OK കുട്ടപ്പൻ, ശ്രീമതി രമ KN, ശ്രീ KG ഷിബു,ശ്രീ ജിൻസൺ വി പോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീമതി സ്മിത എൽദോസ്, ശ്രീമതി സിന്ധുരവി, ശ്രീ PC ജോയി, മെഡിക്കൽ ഓഫീസർ ഡോ.സി ഒ ജോബ്, പൊതുമരാമത്ത് കെട്ടിട വിഭാഗം EE എസ് ഇന്ദു, HMC അംഗങ്ങൾ ,ഹെൽത്ത് സൂപ്പർ വൈസർ ജോയി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അഞ്ച് ഒപി ചികിത്സാ മുറികൾ, നേത്ര ചികിത്സാ കേന്ദ്രം, ലാബോറട്ടറി, ഫാർമസി, മിനി ഓപ്പറേഷൻ തീയേറ്റർ, എക്സറേ റൂം, ഡ്രസിംഗ് റൂം, ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള സെക്കൻററി പാലിയേറ്റീവ് കേന്ദ്രം, അഞ്ച് കിടക്കകളോട് കൂടിയ അത്യാഹിത വിഭാഗം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ആശുപത്രി കെട്ടിടം.

ചിത്രം

മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്ത രാമമംഗലം സിഎച്ച്സി മന്ദിരം

Back to top button
error: Content is protected !!