രാജീവ് യൂത്ത് ഫൗണ്ടേഷൻ അമ്പലംപടിയുടെ പി. ടി. തോമസ് അനുസ്മരണം നടത്തി

വാളകം :- രാജീവ് യൂത്ത് ഫൗണ്ടേഷൻ അമ്പലംപടിയുടെ ആഭിമുഖ്യത്തിൽ പി. ടി. തോമസ് അനുസ്മരണം നടത്തി. രാജീവ് യൂത്ത് ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ മനു ബ്ലായിൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം മേക്കടമ്പ് സർവീസ് കോ ഒപ്പേററേറ്റിവ് സൊസൈറ്റി പ്രസിഡന്റും കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമായ എ. സി. എൽദോസ് ഉദ്ഘാടനം ചെയ്തു. മാനവസംസ്കൃതി ഇടുക്കി ജില്ല വൈസ് ചെയർമാൻ ഷിജു. കെ. ജോർജ് അനുസ്മരണം പ്രഭാഷണം നടത്തി. വാളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോളിമോൻ ചുണ്ടയിൽ, കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി കെ. എം. മാത്തുക്കുട്ടി, സാബു. പി. വാഴയിൽ, ആർ. രാമൻ, പഞ്ചായത്ത്‌ മെമ്പർ മോളിസി എൽദോസ്, കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ്‌ സാബു ജോൺ, രാജീവ് യൂത്ത് ഫൌണ്ടേഷൻ നിയോജകമണ്ഡലം ചെയർമാൻ കെ. പി. ജോയ്, രാജീവ് യൂത്ത് ഫൌണ്ടേഷൻ ഭാരവാഹികൾ ആയ ബിനീഷ് സ്കറിയ, വിപിൻ വിജയൻ, ജിജോ കാവാട്ട്, എൽവിൻ രാജു, ജിൽജിത് മാത്യു, ജിനു. സി. കെ,ആൽബിൻ യാക്കോബ്, ബേസിൽ പാനാട്ട്,എൽദോ തങ്കച്ചൻ, എൽദോ ജോർജ്, സിംസൺ, അരുൺ വര്ഗീസ് പുതിയേടത്, അരുൺ. കെ. ആർ,ആൻസൻ വർഗീസ്, കോൺഗ്രസ്‌ നേതാക്കളായ സന്തോഷ്‌ പഞ്ചാക്കാട്ട്, ബേസിൽ. കെ. പൗലോസ്,വിൽസൺ സ്രാമ്പിൽ, പോൾ കടമ്പിൽ, ഒ.മത്തായി തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!