രാത്രിയിൽ പശുവിനെ മോഷ്ടിച്ചു കടത്താൻ ശ്രമം.

 

മൂവാറ്റുപുഴ: റാക്കാട് പശുവിനെ മോഷ്ടിച്ചു കടത്താൻ ശ്രമം. വാണുകുഴി ബേസിലിന്റെ വീട്ടിൽ നിന്നും ഇന്നലെ 10:30 ഓടെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നാണ് പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. നീല ഗുഡ്‌സ് ആപ്പെ വാഹനത്തിലാണ് മോഷ്ടാക്കൾ എത്തിയത്. വീട്ടുകാർ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ കള്ളൻമാർ വണ്ടി എടുത്ത് പോയി. പശു തൊഴുത്തിന് പുറത്ത് വയറിൽ വട്ടം പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞുമുറുകിയ നിലയിലായിരുന്നു.
പകൽ സമയത്ത് ഈ വാഹനവുമായി തന്നെ ഇക്കൂട്ടർ ഈ പ്രദേശത്ത് കൂടി സഞ്ചരിച്ചതായി നാട്ടുകാർ പറഞ്ഞു. റാക്കാട് പ്രദേശത്ത്‌ ഇപ്പോൾ പല തവണയായി മോഷണവും മോഷണ ശ്രമങ്ങളും അരങ്ങേറുന്നു. മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Back to top button
error: Content is protected !!