പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ഇന്ന് മുതൽ

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിൽ നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ഇന്ന് മുതൽ 27 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ നടത്തി സർട്ടിഫിക്കറ്റും ലൈസൻസും എടുക്കാൻ ക്യാമ്പിൽ സൗകര്യമുണ്ട്.30 രൂപ നിരക്കിൽ വാക്സിനേഷന് ഈടാക്കും.നായ്ക്കൾക്ക് ലൈസൻസ് ഇല്ലാത്തതോ അലഞ്ഞു തിരിഞ്ഞു നടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടമസ്ഥരിൽ നിന്ന് പിഴ ഈടാക്കുമെന്നും പഞ്ചായത്തധികൃതർ അറിയിച്ചു.

Back to top button
error: Content is protected !!