ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പരസ്യവില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പരസ്യവില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2.570 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് വില്‍ക്കുന്നത്. ക്വട്ടേഷനുകള്‍ മാര്‍ച്ച് 14 വൈകിട്ട് നാലിനകം മൂവാറ്റുപുഴ തഹസില്‍ദാറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ലഭ്യമാക്കണം. മാര്‍ച്ച് 7 ന് പകല്‍ 11.30 മുതല്‍ 3 വരെ മുന്‍കൂര്‍ അനുമതിയോടെ മൂവാറ്റുപുഴ തഹസില്‍ദാറുടെ ചേംബറില്‍ ആഭരണങ്ങള്‍ പരിശോധിക്കാം.

Back to top button
error: Content is protected !!