പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.

 

മൂവാറ്റുപുഴ: പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. ലൈബ്രറിയുടെ നിർമ്മാണ ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. വാർഡ് കൗൺസിലർ ഷെമീർ പനയ്ക്കൽ, ലൈബ്രറി പ്രസിഡൻ്റ് ബിനു സ്കറിയ, സെക്രട്ടറി ലൈജു പൗലോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ഒ. കുര്യാക്കോസ്, സുദീഷ് പി. എ. എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!