പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

കോലഞ്ചേരി: പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. റീജിയണൽ ഡയറക്ടർ ബേബി മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജി വർഗീസ് അധ്യക്ഷത വഹിച്ചു. സിജിമോൻ എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ കർമ്മം ഡിസ്ട്രിക്ട് ഗവർണർ വി.സി .ജോൺസൻ നിർവ്വഹിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെക്രട്ടറി ബിജു ലോട്ടസ് നിർവ്വഹിച്ചു. ബുള്ളറ്റിൻ പ്രകാശനം ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പ് നിർവ്വഹിച്ചു. എം.എച്ച്.ആർ ബഹുമതി കിട്ടിയ സീനിയർ മെമ്പർ സി.എം. ജേക്കബിനെ പ്രത്യേകം ആദരിച്ചു.സെക്രട്ടറി റെജി പീറ്റർ, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ജോർജ് ഇടപ്പാറ, ജിജോ വി. എൽദോ, ലൈജു ഫിലിപ്പ്, റെജി പടുതല, ഏലിയാസ് കെ. പീറ്റർ , ഡോ.മാത്യൂസ് ബേബി, നിബു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു..

ഭാരവാഹികളായി സി.എം. ജേക്കബ് (രക്ഷാധികാരി), സിജിമോൻ എബ്രാഹം (പ്രസിഡന്റ്), ജോജി വർഗീസ് (വൈസ്പ്ര സിഡന്റ്),

റെജി പീറ്റർ (സെക്രട്ടറി),

അബി സി. പോൾ (ജോയിന്റ് സെക്രട്ടറി), മാത്യു പോൾ (ട്രഷറർ)

എന്നിവരെ തെരഞ്ഞെടുത്തു.

 

….ഫോട്ടോ –

 

പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാ

ടനവും ലഫ്റ്റനൻ്റ് റീജിയണൽ ഡയറക്ടർ ബേബി മാത്യു നിർവ്വഹിക്കുന്നു.

Back to top button
error: Content is protected !!