പൂതൃക്ക പഞ്ചായത്ത് കൃഷിഭവന്‍: ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. പൂതൃക്ക ഹരിത പച്ചക്കറി സമിതി ഹാളില്‍ നടന്ന ഞാറ്റുവേല ചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി വര്‍ഗീസ് നിര്‍വഹിച്ചു.വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യൂസ് കൂമണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കുള്ളന്‍ തെങ്ങിന്‍ തൈകളുടെയും, ചെണ്ടുമല്ലി തൈകളുടേയും, കുരുമുളക് വള്ളികളുടേയും വിതരണോദ്ഘാടനവും നിര്‍വ്വഹിക്കപ്പെട്ടു..

കൃഷിഭവന്റെ മികച്ച ഇനം വിത്തുകളും, കര്‍ഷകരുടെ പരമ്പരാഗത വിത്തിനങ്ങളുടേയും, തൈകളുടേയും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍, ഏത്തക്കായ, തേങ്ങ തുടങ്ങിയവയുടെ വിതരണവും വില്‍പ്പനയും നടന്നു. പഞ്ചായത്ത് മെമ്പര്‍മാരായ, ജിമ്‌സി വര്‍ഗീസ്, സംഗീത ഷയിന്‍, ശോഭന സലിഭന്‍ എന്നിവരും കര്‍ഷക പ്രതിനിധികളും, എ ഡി സി അംഗങ്ങളും, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ എം.റ്റി. അജുമോള്‍, മുഹമ്മദ് കുഞ്ഞ്, ട്രൈബി തോമസ് എന്നിവരും പങ്കെടുത്തു.

 

Back to top button
error: Content is protected !!