പൂതൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു

കോലഞ്ചേരി: പൂതൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബഷീര്‍ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. അനഘ സി.എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍, പാത്തുമ്മ, ആട് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ബഷീറിന്റെ മതിലുകള്‍ എന്ന കൃതിയിലെ കഥാപാത്രം നാരായണിയുടെ ഏകാംഗാഭിനയം ശ്രദ്ധേയമായിരുന്നു. ഇമ്മിണി ബെല്യൊരാള്‍ ഷോര്‍ട്ട്ഫിലിമും ദിനാചരണത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ വരച്ച ബഷീര്‍, ബഷീര്‍ കഥാപാത്രങ്ങള്‍ എന്നിവരുടെ ചിത്രങ്ങള്‍, കാരിക്കേച്ചറുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടത്തി

 

Back to top button
error: Content is protected !!