പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ 13,14 തീയതികളില്‍ ആഘോഷിക്കും.

കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ മോര്‍ പത്രോസ് പൗലോസ് ശ്ലീഹേന്്മാരുടെ ഓര്‍മ്മയും, മോര്‍ കുര്യാക്കോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെ ഓര്‍മ്മയും (കുംഭം 2 പെരുന്നാള്‍) 13,14 തീയതികളില്‍ ആഘോഷിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മ്മികത്വം വഹിക്കും.പെരുന്നാളിന് വികാരി ഫാ. ജോര്‍ജ് പറക്കാട്ടില്‍ കൊടി ഉയര്‍ത്തി. 13-ന് രാവിലെ 7-ന് കുര്‍ബാന. വൈകിട്ട് 6.30-ന് സന്ധ്യാ പ്രാര്‍ത്ഥന(ശ്രേഷ്ഠ കാതോലിക്ക ബാവ), 7.30-ന് സുവിശേഷ പ്രസംഗം. 14-ന് രാവിലെ 6.30-ന് കുര്‍ബ്ബാന(ഫാ. മനു പാലക്കാട്ട്), 8.30-ന് കുര്‍ബ്ബാന(ഇ.സി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ), 10-ന് നേര്‍ച്ച. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് പെരുന്നാള്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി അറിയിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!