പുത്തന്‍കുരിശ് വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി ഭാരതീയ ദളിത് കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് കമ്മിറ്റി

കോലഞ്ചേരി: വില്ലേജ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനെതിരെ പുത്തന്‍കുരിശ് വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി ഭാരതീയ ദളിത് കോണ്‍ഗ്രസ് കമ്മിറ്റി. ഒരു മാസത്തോളമായി വില്ലേജ് ഓഫീസര്‍ ഇല്ലാതായതിനെരെയാണ് ഭാരതീയ ദളിത് കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഭാരതീയ ദളിത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ ഓഫീസര്‍ ഇല്ലാത്തത് മൂലം ബുദ്ധിമുട്ടിലാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്ത് അഡ്മിഷന്‍ സംബന്ധിച്ച് ഹാജരാക്കേണ്ടതായ വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സമയത്ത് ലഭിക്കാതായതോടെ ജനങ്ങള്‍ വലയുകയാണ്. വിവിധ സാക്ഷ്യ പത്രങ്ങള്‍ കൊടുക്കേണ്ടതായ വില്ലേജ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പ്രത്യേകിച്ച് പട്ടികജാതി പട്ടിക വര്‍ഗ ജനതയാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നും, അടിയന്തിരമായി ഓഫീസറെ നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദളിത് കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് പ്രസിഡന്റ് വി.കെ രാജു, സംസ്ഥാന നേതാക്കളായ എം.കെ. വേലായുധന്‍, റ്റി.എ. സുബ്രഹ്‌മണ്യന്‍, കെ.കെ. കുമാരന്‍, പി.കെ. സുകുമാരന്‍. എം.സി. സുകുമാരന്‍, മനോജ് കാരക്കാട്ട്, എം.ഓ. സുനില്‍കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സാജിത പ്രദീപ്, വിനീത പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!