പുസ്തകച്ചുമരുകള്‍ ഒരുക്കി പായിപ്ര ഗവ. യുപി സ്കൂള്‍

 

 

 

 

മൂവാറ്റുപുഴ : വിദ്യാര്‍ഥികളില്‍ വായനയുടെ വസന്തമൊരുക്കാന്‍ ക്ലാസ് മുറികളില്‍ പുസ്തകച്ചുമരുകള്‍ ഒരുക്കി പായിപ്ര ഗവ. യുപി സ്കൂള്‍. ആദ്യ ഘട്ടമായി മുഴുവന്‍ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുള്ള പുസ്തകച്ചുമരുകളില്‍ നിന്നും ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ഒരുക്കും. വായനയുടെ തുടര്‍ച്ചയായി അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ഭാഷാവ്യവഹാരങ്ങളിലേര്‍പ്പെടാനും കുട്ടികള്‍ക്ക് അവസരമുണ്ട്. സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി പുസ്തകച്ചുമര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് നസീമ സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായം ജയശ്രീ ശ്രീധരന്‍, പി.എച്ച്. സക്കീര്‍ ഹുസൈന്‍, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, അധ്യാപകരായ കെ.എം. നൗഫല്‍, കെ.എം. അനീസ, പിടിഎ അംഗങ്ങളായ പി.ഇ. നൗഷാദ്, കെ.എ. ഷംസുദ്ദീന്‍, ഷമീന ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു.

 

ഫോട്ടോ ………………..

പായിപ്ര ഗവ. യുപി സ്കൂളില്‍ ആരംഭിച്ച പുസ്തകച്ചുമര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!