ആയവന

പൊൻതൂലിക 2022 പ്രതിഭകളെ ആദരിച്ചു

മൂവാറ്റുപുഴ: ആയവന എസ്.എച്ച്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പൊൻതൂലിക 2022 – ന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ജയിംസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഠനത്തിൽ മികവു തെളിയച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. സമകാലിക സാഹചര്യത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ റിട്ടേ. ഹെഡ്മാസ്റ്റർ ഒ.എം. ജോർജ്ജ് പ്രഭാഷണം നടത്തി. ആയവന എസ്.എച്ച്.ചർച്ച് വികാരി ഫാ.മാത്യു മുണ്ടക്കൽ പ്രതിഭകളെ ആദരിച്ചു. ആയവന പഞ്ചായത്ത് സമതി കൺവീനർ പോൾ സി.ജേക്കബ്, ആയവന എസ്.എച്ച് .എച്ച്. എസ്.എസ് പ്രിൻസിപ്പൽ ഷിജി മാണി, ആയവന എസ്.എച്ച് .എച്ച്. എസ്.എസ് ഹെഡ്മിസ്ട്രസ് ഷീജ മാത്യു, വാർഡ് മെമ്പർ രമ്യ പി.ആർ. എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!