പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം കെആര്‍ രാമന്‍ നമ്പൂതിരിപ്പാടിന്

കാലടി: പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം കെ ആര്‍ രാമന്‍ നമ്പൂതിരിപ്പാടിന് ലഭിച്ചു.യോഗക്ഷേമസഭ എറണാകുളം ജില്ലയുടെ മികച്ച പ്രവര്‍ത്തകന് നല്‍കുന്നതാണ് പുരസ്‌കാരം.ഈ വര്‍ഷമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. നാലുപതിറ്റാണ്ടിലേറെയായി ഉപസഭ ,ജില്ല ,സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ച രാമന്‍ നമ്പൂതിരിപ്പാട്,ചോറ്റാനിക്കര ഉപസഭ മുന്‍ പ്രസിഡന്റും യോഗക്ഷേമ സഭയുടെ സജീവ പ്രവര്‍ത്തകനുമാണ്. കാലടിയിലുള്ള ജില്ലാ ആസ്ഥാന മന്ദിരത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് അവാര്‍ഡ് നല്‍കി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ടി ആര്‍ വല്ലഭന്‍ നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രവി പന്തല്‍, പി വി ശിവദാസ് , രജിത ഹരി,ജയേഷ് റ്റി വി എന്നിവര്‍ സംസാരിച്ചു.

 

Back to top button
error: Content is protected !!